മോഹങ്ങൾക്ക് ചിതയൊരുക്കി പന്തം കയ്യിലേന്തി ഞാൻ കണ്ണുംകാതും കൂർപ്പിച്ചു. അവസാന നിമിഷമെങ്കിലും ചിതയിൽ നിന്നൊരനക്കത്തിനായ്…. പൊടുന്നനെ ഇളകിവീണ വിറക് കഷണത്തിന്നിടയിലൂടെ കൈകൾ പൊന്തിക്കുവാനൊരു ശ്രമം. കത്തിയ പന്തംതിരിച്ച്പിടിച്ച് ഞാൻ കൈകൾ കുത്തിതാഴ്ത്തി. ആ …………. എന്ന വേദന വിറകുകൾക്കിടയിൽ നിന്നുമായിരുന്നില്ല, എന്‍റെ കൈകളിൽ വീണ കനലുകൾ തിളങ്ങിയതായിരുന്നു. ഇനി ഉയർത്താനാവാത്ത വിധം ഭാരമുള്ള തടിയെടുത്ത് ഞാൻ വിടവ് അടച്ചു. രാഹുവിനേയും കേതുവിനേയും ഗുളികനേയും കാറ്റിൽ പറത്തി തലയ്ക്ക് മീതേ തീ കൊളുത്തി. രക്ഷപെടരുത്, ഒരു വിധേനയും. പന്തം ഇടതുവശത്തേയ്ക്ക് വലിച്ചെറിയവേ എന്‍റെ ചിതയൊരുക്കാൻ തക്കവണ്ണം നിവർന്നു നിന്ന മാവ് ഇതെന്ന് തെല്ലും ശങ്കയില്ലാതെ, ഇവൻ തന്നെ അടുത്ത മോഹത്തിനുള്ള ചിത എന്ന വ്യാമോഹത്തോടെ ചുവടുകൾ ആഞ്ഞ് വെച്ചു…
മോഹങ്ങൾക്ക് ചിത…
Leave a reply